Advertisements
|
കൊളോണിലെ 'തകധിമി 2025' കലയുടെ വസന്തരാവായി
ജോസ് കുമ്പിളുവേലില്‍
കൊളോണ്‍ : ഇന്ത്യന്‍ കത്തോലിക്കാ സമൂഹം(സീറോ മലബാര്‍) കൊളോണ്‍ ഒരുക്കിയ വാര്‍ഷിക സാംസ്കാരിക മേള 'തകധിമി 2025' നവംബര്‍ 15 ന് ശനിയാഴ്ച കൊളോണില്‍ അരങ്ങേറി.
ഉച്ചകഴിഞ്ഞ് 3 മണിക്ക് ആരംഭിച്ച വര്‍ണ്ണാഭമായ പരിപാടികള്‍ കുട്ടികളുടെ കൊയര്‍ ആലപിച്ച പ്രാര്‍ത്ഥനാ ഗാനത്തോടെ തുടക്കമായി. കണ്‍വീനര്‍ ആന്റണി സക്കറിയ സ്വാഗതം ആശംസിച്ചു.ഫാ. ഇഗ്നേഷ്യസ് ചാലിശ്ശേരി സിഎംഐ, ഇംഗ്ബെര്‍ട്ട് മ്യുഹെ, കോഓര്‍ഡിനേഷന്‍ കമ്മറ്റിയംഗങ്ങളായ ആന്റണി സക്കറിയ, ഹാനോ തോമസ് മൂര്‍, സാബു ചിറ്റിലപ്പിള്ളി, സൗമ്യ ജോസി, ഷീബ കല്ലറയ്ക്കല്‍, ബൈജു പോള്‍,ജോസ് പുതുശേരി, അന്‍സ പോള്‍, ഷിന്റോ രാജന്‍, ആദിന്‍ ജോസഫ് തുടങ്ങിയവര്‍ ചേര്‍ന്ന് ഭദ്രദീപം തെളിച്ചു. കമ്യൂണിറ്റി ചാപ്ളിന്‍ ഫാ.ഇഗ്നേഷ്യസ് ചാലിശ്ശേരി സിഎംഐ പരിപാടികള്‍ ഉദ്ഘാടനം ചെയ്തതായി അറിയിച്ചു. കൊളോണ്‍ അതിരൂപതയിലെ ഇന്റര്‍നാഷണല്‍ കാത്തലിക് പാസ്റററല്‍ കെയറിന്റെ ഉപദേഷ്ടാവ് ഇംഗ്ബെര്‍ട്ട് മ്യുഹെ ആശംസകള്‍ നേര്‍ന്നു. സാന്ദ്ര വിജു പരിപാടികള്‍ മോഡറേറ്റ് ചെയ്തു. ആദിന്‍ ജോസഫ് നന്ദി പറഞ്ഞു.
തിരുവാതിര, ഭരതനാട്യം, സിനിമാറ്റിക് മിക്സ്, സെമി ക്ളാസിക്കല്‍, ബോളിവുഡ്, ക്ളാസിക്കല്‍, സിനിമാറ്റിക് ഫ്യൂഷന്‍ തുടങ്ങിയ വൈവിധ്യമാര്‍ന്ന 13 സംഘനൃത്ത ഇനങ്ങള്‍, ഗാനാലാപനം, ആക്ഷന്‍ പ്ളേ തുടങ്ങിയവ പ്രേക്ഷകരുടെ മനം കവര്‍ന്നു. 100 ഓളം യുവ ആര്‍ട്ടിസ്ററുകളാണ് രാഗതാളലയശ്രുതിയില്‍ ചടുലതയോടെ വേദിയില്‍ നിറഞ്ഞാടിയത്. ഏതാണ്ട് നാലു മണിക്കൂറോളം നീണ്ടുനിന്ന പരിപാടികള്‍ കലയുടെ കേളീകൊട്ടുയര്‍ത്തി വസന്തരാവാക്കി മാറ്റി.
ഫ്രാങ്ക്ഫര്‍ട്ടിലെ സ്റേറജ് ഇന്‍ സ്റെറപ്സ് എന്ന സംഘത്തിലെ യുവകലാകാരന്മാരും കലാകാരികളും കൊച്ചുകുട്ടികളും ചേര്‍ന്നവതരിപ്പിച്ച മ്യൂസിക്കല്‍ ഡാന്‍സ് ഡ്രാമ, ദ മൂണ്‍ഫാള്‍, ഒരു രക്ഷാധികാരിയുടെ ഉദയം എന്ന പുതുമ നിറഞ്ഞ കഥാവിഷ്ക്കാരം ഏവരുടെയും പ്രശംസ പിടിച്ചുപറ്റി. അത്താഴത്തിനു ശേഷം നടന്ന ഡിജെ പാര്‍ട്ടിയോടെ സാംസ്ക്കാരിക ഉല്‍സവത്തിന് തിരശീല വീണു.
കൊളോണിലെ ഫ്രീഡ്രിഷ് ജിംനാസിയം സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ജര്‍മനിയിലെ മലയാളി ഒന്നും,രണ്ടും, മൂന്നും തലമുറയും, നവാഗതരായ യുവജനങ്ങളും, ഏതാനും ജര്‍മന്‍കാരും ഉള്‍പ്പടെ ഏതാണ്ട് 500 ഓളം പേര്‍ പങ്കെടുത്തു. ഇത് രണ്ടാം തവണയാണ് കൊളോണിലെ കത്തോലിക്കാ സമൂഹത്തിന്റെ ആഭിമുഖ്യത്തില്‍ എസ്എംവൈഎംന്റെ നേതൃത്വത്തില്‍ വാര്‍ഷിക സാംസ്കാരിക മേള നടക്കുന്നത്.
|
|
- dated 17 Nov 2025
|
|
|
|
Comments:
Keywords: Germany - Otta Nottathil - Indian_catholic_thakadhimi_2025_cologne_smym_germany Germany - Otta Nottathil - Indian_catholic_thakadhimi_2025_cologne_smym_germany,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
|
Other News Titles:
|
|
Advertisements
|